headerlogo
education

അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ "ഉപ്പ്" സിനിമ പോസ്റ്റർ പ്രകാശനം ചെയ്തു

പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു

 അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ
avatar image

NDR News

03 Nov 2023 09:33 PM

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തും കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി ഒരുക്കുന്ന "ഉപ്പ്" സിനിമയുടെ പോസ്റ്റർ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ അധ്യക്ഷത വഹിച്ചു. 

      ചടങ്ങിൽ പ്രിൻസിപ്പാൾ എ.എം. രേഖ സ്വാഗതം പറഞ്ഞു. സംവിധായകനും പ്രോഗ്രാം ഓഫീസറുമായ എം.എസ്. ദിലീപ് പദ്ധതി വിശദീകരിച്ചു. കെ.എം. അഹമ്മദ്, എ.കെ.എൻ. അടിയോടി, ബീരാൻ ഹാജി, ഫൈസൽ ഹാജി, രവീന്ദ്രൻ ചാലിൽ, എച്ച്.എം. അബ്ദുറഹിമാൻ കെ.പി., രാജിന്ത സി., ഷാജി വി.സി., അഭിൻരാജ്, എൻ.എസ്.എസ്. വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.

      സംസ്ഥാന സ്കൂൾ കായികമേളയിൽ വെങ്കല മെഡൽ നേടിയ മുഹമ്മദ്‌ നിഹാൽ വി.പി., സ്കൂളിലെ മികച്ച എൻ.എസ്.എസ്. വളണ്ടിയർ മുഹമ്മദ്‌ ഹിജാൻ എന്നിവരെ അനുമോദിച്ചു. കോയമ്പത്തൂർ ആർ.വി.എസ്. ഗ്രൂപ്പ്‌ എൻ.എസ്.എസ് വളണ്ടിയർമാരെ ആദരിച്ചു. ആർ.വി.എസ്. ഗ്രൂപ്പിന് വേണ്ടി മീഡിയ കമ്മ്യൂണിക്കേഷൻ ഡയറക്ടർ സാമന്യൂ സതീഷ് സാന്നിധ്യം അറിയിച്ചു. പി.ടി.എ. പ്രസിഡന്റ്‌ ശശി ഊട്ടേരി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

NDR News
03 Nov 2023 09:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents