headerlogo
education

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; ലോഗോ ക്ഷണിക്കുന്നു

എൻട്രികൾ എത്തേണ്ട അവസാന തീയതി നവംബർ ഒന്നിന് വൈകുന്നേരം 5 മണി

 കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; ലോഗോ ക്ഷണിക്കുന്നു
avatar image

NDR News

27 Oct 2023 06:44 PM

പേരാമ്പ്ര: 2023 ഡിസംബർ 4, 5, 6, 7, 8 തിയ്യതികളിലായി പേരാമ്പ്രയിൽ വച്ച് നടക്കുന്ന 62-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. കളർ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്.

      എൻട്രികൾ നവംബർ ഒന്നിന് വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിൽ നേരിട്ടോ anilkallode@gmail.com എന്ന ഇ-മെയിലിലോ 9497808875 എന്ന വാട്സാപ്പ് നമ്പറിലോ അയക്കണം.

      പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടന്ന മീഡിയ ആൻ്റ് പബ്ലിസിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

NDR News
27 Oct 2023 06:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents