ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ സ്പോർട്സ് ഫെസിലിറ്റേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു
മേപ്പയൂർ: കേരള സർക്കാർ 6.47 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മേപ്പയൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച സ്പോർട്സ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ അധ്യക്ഷനായി.
ആധുനിക സൗകര്യങ്ങളോടെ മൾട്ടി ജിം, സിന്തറ്റിക്ക് ട്രാക്ക്, വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങൾ സെൻ്ററിൽ ലഭ്യമാണ്. ജനറൽ കൺവീനർ എം. സക്കീർ സ്വാഗതം പറഞ്ഞു. സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മന്ത്രിയിൽ നിന്നും വിദ്യാലയ മികവ് പുരസ്കാരം സ്കൂൾ മേലധികാരികൾ ഏറ്റു വാങ്ങി. ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ, വൈസ് പ്രസിഡൻ്റ് എൻ.പി. ശോഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ സമർപ്പിച്ചു.
കായികരംഗത്തെ നിസ്വാർത്ഥ സേവനം നടത്തിയ അധ്യാപകർക്കുള്ള ആദരം മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ടി.പി. ദാസൻ സമർപ്പിച്ചു. മന്ത്രിയ്ക്കുള്ള നിവേദനം പി.ടി.എ. പ്രസിഡൻ്റ് എം.എം. ബാബു സമർപ്പിച്ചു. സ്കൂൾ സ്പോർട്സ് അക്കാദമി ജഴ്സി വിതരണം മേപ്പയൂർ സർവ്വീവ് സഹകരണ ബാങ്ക് പ്രസിഡന്റ് പുതിയോട്ടിൽ ബാലനിൽ നിന്നും സ്കൂൾ എസ്.എം.സി. ചെയർമാൻ ഇ.കെ. ഗോപി ഏറ്റുവാങ്ങി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, ബ്ലോക്ക് മെമ്പർ എ.പി. രമ്യ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. പ്രശാന്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് എം.എം. അഷ്റഫ്, കെ. നിഷിദ്, പി.പി. രാധാകൃഷ്ണൻ, കെ. രാജീവൻ, ഇ. അശോകൻ, വി. മുജീബ്, എം.കെ. രാമചന്ദ്രൻ, മേലാട്ട് നാരായണൻ, സന്തോഷ് സാദരം, പ്രദീപ് കണ്ണമ്പത്ത്, ദിനേശ് പാഞ്ചേരി എന്നിവർ സംസാരിച്ചു.