headerlogo
education

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ അമൃത് കലാശ് യാത്ര ആരംഭിച്ചു

ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ നിഷിത പരിപാടി ഉദ്ഘാടനം ചെയ്തു

 പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ അമൃത് കലാശ് യാത്ര ആരംഭിച്ചു
avatar image

NDR News

18 Oct 2023 12:15 PM

പേരാമ്പ്ര: നെഹ്റു യുവ കേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ബ്ലോക്ക് തല മേരി മാട്ടി മേരാ ദേശ് എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയുടെ ഭാഗമായി സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ അമൃത് കലാശ് റാലി പേരാമ്പ്ര എസ്.ഐ. ജിതിൻ വാസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. 

       ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ നിഷിത പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ ജയരാജൻ, വാർഡ് മെമ്പർ സജു സി.എം. തുടങ്ങിയവർ സംസാരിച്ചു. 

       പേരാമ്പ്ര ഹയർ സെക്കന്ററി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.എ. രാജീവൻ നന്ദി പറഞ്ഞു. നൊച്ചാട് ഹയർ സെക്കൻ്ററി സ്‌കൂൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശോഭിൻ കെ.കെ., നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സനൂപ് സി., നാഷണൽ യൂത്ത് വളണ്ടിയർ കീർത്തന തുടങ്ങിയവർ ആശംസകളറിയിച്ചു.

NDR News
18 Oct 2023 12:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents