കരുവണ്ണൂർ ഗവ: യു.പി. സ്കൂളിൽ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ പുതിയോട്ടുംകണ്ടി ഉദ്ഘാടനം ചെയ്തു
കരുവണ്ണൂർ: കരുവണ്ണൂർ ഗവ: യു.പി. സ്കൂൾ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ പുതിയോട്ടുംകണ്ടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് രാജീവൻ കരുവണ്ണൂർ അധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അഷറഫ് കാവിൽ ക്ലാസ് നയിച്ചു.
ഷിബു, അഭിലാഷ്, ഗിരീഷ് കോഴിക്കാവിൽ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വിജയകുമാരി സ്വാഗതവും എം.പി.ടി.എ. ചെയർമാൻ ബിജേഷ് നന്ദിയും രേഖപ്പെടുത്തി.