headerlogo
education

ആർച്ച - പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു

 ആർച്ച - പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
avatar image

NDR News

05 Oct 2023 08:06 PM

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.എസ്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ആർച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

      സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷീജ വി., ജീജ കെ.ജി. എന്നിവർ പരിശീലനം നൽകി. പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സമീർ കെ അധ്യക്ഷത വഹിച്ചു.

      എൻ.എസ്.എസ്. പയ്യോളി ക്ലസ്റ്റർ കോഡിനേറ്റർ പി. ശ്രീജിത്ത് മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ഓഫീസർ ഷോബിൻ കെ.കെ., പി.എം. ഷീബ, കെ. ജാസിന എന്നിവർ നേതൃത്വം നൽകി. അനുലക്ഷ്മി എം. സ്വാഗതവും മെഹജബിൻ നന്ദിയും പറഞ്ഞു.

NDR News
05 Oct 2023 08:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents