ദാറുന്നുജും കോളേജ് എൻ.എസ്.എസ്. നേതൃത്വത്തിൽ ക്ലീനിംഗ് ഡ്രൈവ് നടത്തി
പേരാമ്പ്ര താലൂക്കാശുപത്രി, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പരിസരമാണ് ശുചീകരിച്ചത്
പേരാമ്പ്ര: ദാറുന്നുജും കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പേരാമ്പ്ര താലൂക്കാശുപത്രി, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പരിസരം ശുചീകരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു.
എം.പി. കുഞ്ഞമ്മത് കുട്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഹെഡ് നഴ്സ് സിസ്റ്റർ ജിനി, എൻ.എസ്.എസ്. കോഡിനേറ്റർ സഈദ് പി.എം., അശ്വന്ത് എം.ആർ., മുഹമ്മദ് ഫഹദ് എന്നിവർ സംസാരിച്ചു. 130 വളണ്ടിയർമാർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.