headerlogo
education

മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ: എം. നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

 മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു
avatar image

NDR News

23 Aug 2023 08:57 PM

മേപ്പയൂർ: അറിവ് നേടുന്നതിൽ വിദ്യാർഥികളെ പ്രചോദിപ്പിക്കലാണ് ഒരു മികച്ച അധ്യാപകൻ്റെ ധർമ്മമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ: എം. നാസർ അഭിപ്രായപ്പെട്ടു. മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ 2021-23 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുലുപ്പ ക്യാംപസിൽ നടന്ന ചടങ്ങിൽ സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുള്ള ചടങ്ങിൽ അധ്യക്ഷനായി.

      അക്കാദമിക മേഖലയിലും കെ ടെറ്റ് മികവിലും മുന്നിട്ടുനിന്ന 2021-23 ബാച്ച് വിദ്യാർഥികൾക്കുള്ള ബിരുദ ദാനം പ്രോ വൈസ് ചാൻസിലർ നിർവഹിച്ചു. സലഫിയ്യ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുള്ള, സലഫിയ്യ അസോസിയേഷൻ സെക്രട്ടറി എ.പി. അസീസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ: പി. കുഞ്ഞിമൊയ്തീൻ, സ്റ്റാഫ് സെക്രട്ടറി ശ്രീജ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

      മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ: പി. കുഞ്ഞമ്മദ്, കെ.വി. അബ്ദുറഹിമാൻ, ഗുലാം മുഹമ്മദ് എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ ഡോ: ദിനേശൻ ഇ. സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ അനന്തു സി. നായർ നന്ദിയും പറഞ്ഞു.

NDR News
23 Aug 2023 08:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents