headerlogo
education

മാതൃക ഹോം ഗാർഡിനെ ആദരിച്ച് നൊച്ചാട് സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ

പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ സുജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു

 മാതൃക ഹോം ഗാർഡിനെ ആദരിച്ച് നൊച്ചാട് സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ
avatar image

NDR News

18 Aug 2023 09:24 PM

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഹോം ഗാർഡ് കരുണാകരനെ ആദരിച്ചു. വിദ്യാലയത്തിലെ 2500 ഓളം വരുന്ന വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ പരിഗണിച്ച് ബസ് യാത്ര സൗകര്യം ഒരുക്കുന്ന ഇദ്ദേഹം വിദ്യാർത്ഥികളുടെ പ്രിയങ്കരനായി മാറിയിട്ടുണ്ട്. വിമുക്തഭടനായ കരുണാകരൻ അഞ്ചുവർഷമായി ഹോം ഗാർഡ് ആയി സേവനമനുഷ്ഠിക്കുന്നു.  

      പരിപാടി പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ സുജീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. സമീർ അധ്യക്ഷ വഹിച്ചു. ഹെഡ്മിസ്ട്രസ് എം. ബിന്ദു, വി. കാസിം, നസീർ, പ്രോഗ്രാം ഓഫീസർ ഷോബിൻ കെ.കെ., വളണ്ടിയർമാരായ ആര്യ കെ., വിനായക് ബി.പി. എന്നിവർ സംസാരിച്ചു. എ.പി. അസീസ് സ്വാഗതവും വി.എം. അഷ്റഫ് നന്ദിയും പറഞ്ഞു.

NDR News
18 Aug 2023 09:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents