പനങ്ങാട് സൗത്ത് എ.യു.പി. സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ്. ജേതാക്കൾക്ക് അനുമോദനം
പി.ടി.എ. പ്രസിഡൻ്റ് എം. റയീസ് അധ്യക്ഷത വഹിച്ചു

ബാലുശ്ശേരി: പനങ്ങാട് സൗത്ത് എ.യു.പി. സ്കൂളിൽ 2022 -23 അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ്. ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണവും ജനറൽ ബോഡിയും നടന്നു. പ്രധാന അധ്യാപകൻ ആഷാ മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് എം. റയീസ് അധ്യക്ഷത വഹിച്ചു.
എൽ.എസ്.എസ്. നേടിയ ജയദേവ് ബിജീഷ്, ആദി കൃഷ്ണ എസ്. എന്നിവരെയും യു.എസ്.എസ് നേടിയ ഇൻഷാ ഇഹ്‌സാൻ എന്നിവരെയാണ് അനുമോദിച്ചത്. സീനിയർ അധ്യാപകൻ എം. മനോജ് കുമാറിന്റെ റിപ്പോർട്ട് അവതരണത്തിനു ശേഷം പുതിയ എക്സിക്യൂട്ടീവ് സമിതി തെരഞ്ഞെടുത്തു.
പി.ടി.എ. പ്രസിഡൻ്റായി എം. റയീസും വൈസ് പ്രസിഡന്റായി വിനോദിനിയേയും തിരഞ്ഞെടുത്തു. പ്രസ്തുത ചടങ്ങിൽ മാതൃസമിതി ചെയർപേഴ്സൺ ചിത്രലേഖ നന്ദി പ്രകാശിപ്പിച്ചു.