headerlogo
education

പുരസ്കാര നിറവിൽ വാകയാട് സ്കൗട്ട് ആൻ്റ് ഗൈഡ്

താമരശ്ശേരി ജില്ലാ അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു

 പുരസ്കാര നിറവിൽ വാകയാട് സ്കൗട്ട് ആൻ്റ് ഗൈഡ്
avatar image

NDR News

28 Jul 2023 07:10 PM

നടുവണ്ണൂർ: ദേശീയതലത്തിൽ ലക്ഷ്മി മജുംദാർ അവാർഡ്, സംസ്ഥാനതലത്തിൽ ഏകതാ പരിഷത്തിന്റെ ഫാദർ മുഴുത്തേറ്റ് പുരസ്കാരം, ജില്ലാതലത്തിൽ നവനിർമാൺ പുരസ്കാരം എന്നിവ നേടി ഹാട്രിക് തികച്ച വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് ഗൈഡ് ഗ്രൂപ്പിനെ താമരശ്ശേരി ജില്ലാ അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു. 

      താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ബാബുരാജിൽ നിന്നും സ്കൗട്ട് മാസ്റ്റർ എം. സതീഷ് കുമാർ, റേഞ്ചർ ലീഡർ പ്രവിഷ ടി.കെ. എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. 

      അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ജിജി ചന്ദ്രൻ, ജില്ലാ ട്രെയിനിങ് കമ്മീഷണർ മാരായ എം.ഇ. ഉണ്ണികൃഷ്ണൻ, ത്രേസ്യമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.ടി. ഫിലിപ്പ് സ്വാഗതവും പ്രസീന പി.വി. നന്ദിയും പറഞ്ഞു.

NDR News
28 Jul 2023 07:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents