headerlogo
education

മാനവികത ഊട്ടിയുറപ്പിക്കാൻ വായനയ്ക്കേ കഴിയൂ; ചന്ദ്രശേഖരൻ തിക്കോടി.

സമ്രഗ്രശിക്ഷ കേരളം പന്തലായനി ബി ആർ സി സംഘടിപ്പിച്ച ' വായനം 23' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മാനവികത ഊട്ടിയുറപ്പിക്കാൻ  വായനയ്ക്കേ കഴിയൂ; ചന്ദ്രശേഖരൻ തിക്കോടി.
avatar image

NDR News

08 Jul 2023 01:48 PM

കൊയിലാണ്ടി: സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനവികതയെ തിരിച്ചു പിടിക്കാൻ വായനയിലൂടെയേ സാധ്യമാകൂ എന്ന് ചന്ദ്രശേഖരൻ തിക്കോടി പറഞ്ഞു. സമഗ്രശിക്ഷ കേരളം പന്തലായനി ബി ആർ സി സംഘടിപ്പിച്ച 'വായനം 23' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ആർ സി പരിധിയിലെ വിവിധ സൂളുകളിലെ രക്ഷാകർതൃ പ്രതിനിധികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. 
          
    സമ്രഗ്രശിക്ഷ കോഴിക്കോട് നടത്തിവരുന്ന വായന വിസ്മയം പരിപാടിയുടെ തുടർച്ചയായാണ് 'വായനം 23'. അധ്യാപകരെയും രക്ഷിതാക്കളെയും വായനയിലേക്ക് എത്തിക്കുക വഴി കുട്ടികളെയും വായനയുടെ വിസ്മയ ലോകത്തിൽ എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 

 


   ബി പി സി ഉണ്ണികൃഷ്ണൻ കെ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു കെ പദ്ധതി വിശദീകരണം നടത്തി. 
ക്ലസ്റ്റർ കോ ഓർഡിനേറ്റർ സജിനി സി സ്വാഗതം പറഞ്ഞ ചടങ്ങിന് ഷിബിന എസ് നന്ദി അറിയിച്ചു.

NDR News
08 Jul 2023 01:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents