ബഷീർ ദിനത്തിൽ ബഷീറിന്റെ വസതി സന്ദർശിച്ച് പനങ്ങാട് സൗത്ത് എ.യു.പി. സ്കൂൾ വിദ്യാർഥികൾ
മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ ഷാഹിനയ്ക്കൊപ്പം ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു

പനങ്ങാട്: ബഷീർ ദിനത്തിൽ പനങ്ങാട് സൗത്ത് എ.യു.പി. സ്കൂൾ വിദ്യാർഥികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതി സന്ദർശിച്ചു. മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ ഷാഹിനയ്ക്കൊപ്പം ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു. ബഷീറിന്റെ ബന്ധുക്കളെ പരിചയപ്പെടാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്ത ചടങ്ങിലും വിദ്യാർഥികൾ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകൻ ആഷാ മോഹൻ, എം.കെ. മനോജ് കുമാർ, എൻ. റഷീദ്, പി. സബിത, കെ.പി. സമീറ, സൂര്യ എന്നിവർ നേതൃത്വം നൽകി.