നടുവണ്ണൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 'മൊഞ്ചുള്ള മൈലാഞ്ചി'
മെഹന്തി ഫെസ്റ്റ് ഹെഡ് മാസ്റ്റർ ടി. മുനാസ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ബക്രീദാഘോഷത്തോടനുബന്ധിച്ച് നടുവണ്ണൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന മൊഞ്ചുള്ള മൈലാഞ്ചി ശ്രദ്ധേയമായി. മഴവിൽ ലയം കൂട്ടുകാരുടെ മൈലാഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ മഴവിൽ ഓഡിറ്റോറിയത്തിൽ നടന്ന മൊഞ്ചുള്ള മൈലാഞ്ചി - മെഹന്തി ഫെസ്റ്റ് ഹെഡ് മാസ്റ്റർ ടി. മുനാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് സത്യൻ കളിയാപ്പൊയിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു ടി.എം., ഡപ്യൂട്ടി എച്ച്.എം. ഷീജ എ., സാജിദ് വി.സി., ഷക്കില എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സാജിറ കെ.എം. സ്വാഗതവും, യു.പി. വിഭാഗം മഴവിൽ കലാകൂട്ടായ്മ ടീച്ചർ കോഡിനേറ്റർ സുരേഷ് ബാബു എ.കെ. നന്ദിയും പറഞ്ഞു.