സാന്ദീപനി വിദ്യാനികേതൻ കെട്ടിട നിർമ്മാണ ധനശേഖരണം; നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു
വാകയാട് സ്വദേശി സുധീഷ് കെ. ഒന്നാം സമ്മാനമായ ആക്ടീവ സ്വന്തമാക്കി
കൂട്ടാലിട: സാന്ദീപനി വിദ്യാനികേതനിൽ കെട്ടിട നിർമ്മാണ ധനശേഖരാർത്ഥം നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ കൂപ്പൺ നമ്പർ 10927 സുധീഷ് കെ., കട്ടയാട്ടുമ്മൽ വാകയാട് ഒന്നാം സമ്മാനമായ ആക്ടീവ സ്വന്തമാക്കി. കൂപ്പൺ നമ്പർ 10929 സുരേന്ദ്രൻ വാകയാട് രണ്ടാം സമ്മാനമായ എൽ.ഇ.ഡി. ടിവിയും കൂപ്പൺ നമ്പർ 12350 കല്യാണി അമ്മ കാപ്പുമ്മൽ, ചെറുക്കാട് മൂന്നാം സമ്മാനമായ മിക്സിയും സ്വന്തമാക്കി.
വ്യാപാരി വ്യവസായി പ്രസിഡന്റ് രമ, വിദ്യാലയ സെക്രട്ടറി ഗിരീഷ്, വിദ്യാലയ സമിതി അംഗങ്ങളായ വിനോദ്, ദിനകരൻ, ഉണ്ണി നായർ, പ്രബിഷ, പ്രധാന അധ്യാപിക ബിന്ദു പ്രകാശ്, അനു രജിത്ത് എന്നിവരും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.