headerlogo
education

മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

യോഗ ട്രെയിനർ മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു

 മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
avatar image

അരുണിമ പേരാമ്പ്ര

21 Jun 2023 08:26 PM

മേപ്പയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എ.വി.എ.എച്ച്. ആർട്സ് ആൻ്റ് സയൻസ് കോളേജിലെ കായിക അധ്യാപകനും യോഗ ട്രെയിനറുമായ മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ദിനേശൻ ഇ. അധ്യക്ഷനായി. എൻ.എസ്.എസ്. സ്റ്റാഫ് കോഡിനേറ്റർ സഫാദ് എ.കെ. സ്വാഗതവും സ്റ്റുഡൻ്റ് കോഡിനേറ്റർ അശ്വതി ആർ. സത്യൻ നന്ദിയും പറഞ്ഞു.

       ചടങ്ങിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ചും ശാസ്ത്രീയ വശങ്ങളെ കുറിച്ചും അധ്യാപക വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നേടുന്നതിനുള്ള പ്രാധാന്യവും യോഗ ട്രെയിനർ ഷമീം വിവരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി യോഗാ പരിശീലനവും നൽകി. ചടങ്ങിൽ അധ്യാപിക ശ്രീജ എസ്. സംസാരിച്ചു.

അരുണിമ പേരാമ്പ്ര
21 Jun 2023 08:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents