headerlogo
education

ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ എൻ.സി.സി. കേഡറ്റുകളെ ആദരിച്ചു

സുബെദാർ അനീഷ് കുമാർ മുഖ്യ അതിഥിയായി

 ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ എൻ.സി.സി. കേഡറ്റുകളെ  ആദരിച്ചു
avatar image

NDR News

21 Jun 2023 10:33 PM

നടുവണ്ണൂർ: ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ 2023- 24 അധ്യയന വർഷത്തിൽ എൻ.സി.സിയിലേക്ക് എൻറോൾ ചെയ്യപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിങ്ങിൽ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എൻ.സി.സി. കേഡറ്റുകളെ ആദരിച്ചു. ചടങ്ങിൽ സുബെദാർ അനീഷ് കുമാർ (9 കേരള ഗേൾസ് ബറ്റാലിയൻ എൻസിസി, വെസ്റ്റ്ഹിൽ) മുഖ്യ അതിഥിയായി.

        കേഡറ്റുകൾക്കും രക്ഷിതാക്കൾക്കും ചടങ്ങിൽ മോട്ടിവേഷൻ ക്ലാസ് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ മുനാസ് ടി. അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് സത്യൻ കുളിയപൊയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. എൻ.സി.സി. ഓഫീസർ രമ്യ പി.കെ. സ്വാഗതവും എൻ.സി.സി. സീനിയർ കേഡറ്റ് കൃഷ്ണ തീർത്ത നന്ദിയും പറഞ്ഞു.

NDR News
21 Jun 2023 10:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents