headerlogo
education

കഥാകൃത്ത് ഇബ്രാഹിം തിക്കോടിയുടെ വക പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസിന് പുസ്തകങ്ങൾ

പ്രധാന അധ്യാപകൻ മൂസക്കോയ നടുവണ്ണൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി

 കഥാകൃത്ത് ഇബ്രാഹിം തിക്കോടിയുടെ വക പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസിന് പുസ്തകങ്ങൾ
avatar image

NDR News

15 Jun 2023 08:47 PM

പയ്യോളി: കഥാകൃത്തും പ്രഭാഷകനുമായ ഇബ്രാഹിം തിക്കോടിയുടെ വക, അദ്ദേഹം സ്വന്തമായി രചിച്ച പുസ്തകങ്ങൾ സ്കൂളിന് നൽകി മാതൃകയായി. രചയിതാവിന്റെ സ്വന്തം പുസ്തകങ്ങൾ പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് നൽകുകയായിരുന്നു. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിൽ തന്റേതായ പങ്കുവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

      സ്കൂൾ ലൈബ്രറിയിൽ ഉപയോഗപ്പെടുത്തുന്നതിനാണ് അദ്ദേഹം പുസ്തകം സമർപ്പിച്ചത്. 'പക്ഷിമൃഗാദികൾക്കും പ്രണയമോ കുടുംബമോ?', 'ഇനി കൃഷി മണ്ണറിഞ്ഞ് മതി', 'ഭൂമിയുടെ നിലവിളി', 'പ്രശ്ന സങ്കീർണ്ണം ജീവിതം', 'നീതിമാനുള്ള പുരസ്കാരം', 'സത്യവ്രതനുള്ള കത്തുകൾ' തുടങ്ങിയ പുസ്തകങ്ങളാണ് അദ്ദേഹം ഓഫീസിൽ എത്തി സമർപ്പിച്ചത്.

     സ്കൂൾ ഓഫീസിനു മുമ്പിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡൻ്റ് ബിജു കളത്തിൽ റിട്ടയേഡ് എ.ഇ.ഒ. ഗോവിന്ദൻ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു. മാതൃകാപരമായ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ മൂസക്കോയ നടുവണ്ണൂർ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

NDR News
15 Jun 2023 08:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents