മാതൃവിദ്യാലയത്തിന് കുടിവെള്ള സൗകര്യം നൽകി പൂർവ്വ വിദ്യാർത്ഥികൾ
സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു
നടുവണ്ണൂർ: വാകയാട് ഹൈസ്കൂളിൽ നിന്ന് 1986 വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി പഠനം പൂർത്തിയാക്കിയ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 37 വർഷത്തിനു ശേഷം വിദ്യാലയത്തിലെത്തിയത് വെറും കയ്യോടെയല്ല. ഓർമ്മ പുതുക്കലിന്റെ നവ്യാനുഭവത്തിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം കുടിക്കുവാനാവശ്യമായ വാട്ടർ ഫ്യൂരിഫയർ സ്കൂളിനു സമർപ്പിച്ചു.
സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രധാനാധ്യാപിക ടി. ബീന അധ്യക്ഷത വഹിച്ചു. സത്യൻ ടി.കെ., ധനേഷ് പി.പി., സുരേഷ് എം.കെ., പ്രകാശൻ കെ., സത്യൻ കെ.എം., വിനീത കെ., ത്രിവിക്രമൻ നമ്പൂതിരി വി.പി. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ആർ. സ്മിത സ്വാഗതവും പി. സുധാമണി നന്ദിയും പറഞ്ഞു.