വാകയാട് ഹയർ സെക്കന്ററി സ്കൂളിൽ എൻ.സി.സി. കേഡറ്റുകളുടെ സൈക്കിൾ റാലി സംഘടിപ്പിച്ചു
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് റാലി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: വാകയാട് ഹയർ സെക്കന്ററി സ്കൂൾ ഫോറസ്റ്ററി ക്ലബ്ബിന്റെയും കേരള വനം വന്യജീവി വകുപ്പ് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എൻ.സി.സി. കേഡറ്റുകളുടെ സൈക്കിൾ റാലി കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഓഫീസർ ഇബ്രാഹിം, സതീഷ് കുമാർ, രമേഷ് കിഴക്കേവീട്ടിൽ, സരിത, ഗിരീശൻ ടി.ആർ. തുടങ്ങിയവർ സംസാരിച്ചു.