headerlogo
education

പുതിയ ഹെഡ്മാസ്റ്റർക്ക് സ്വാഗതമേകാൻ ആഹ്ലാദത്തുടിപ്പുമായി ജി.വി.എച്ച്.എസ്.എസ്. പയ്യോളി

സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വമായ മൂസക്കോയ മാസ്റ്റർ (നടുവണ്ണൂർ) പുതിയ ഹെഡ്മാസ്റ്ററായി ചുമതലയേറ്റത്

 പുതിയ ഹെഡ്മാസ്റ്റർക്ക് സ്വാഗതമേകാൻ ആഹ്ലാദത്തുടിപ്പുമായി ജി.വി.എച്ച്.എസ്.എസ്. പയ്യോളി
avatar image

NDR News

02 Jun 2023 10:07 PM

പയ്യോളി: കഴിഞ്ഞ അഞ്ചു വർഷക്കാലം തിക്കോടിയൻ സ്മാരക പയ്യോളി ഗവ: വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ബിനോയ് കുമാർ പടിയിറങ്ങിയപ്പോൾ പൂർവ്വ വിദ്യാർത്ഥികളിലും നാട്ടുകാരിലും ഹൃദയം പറിച്ചു നൊമ്പരമായിരുന്നു. ഈ സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാൻ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ഒരുപാടാണ്.

       പക്ഷേ, സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വമായ മൂസക്കോയ മാസ്റ്റർ (നടുവണ്ണൂർ) പുതിയ ഹെഡ്മാസ്റ്ററായി ചുവടുകൾ വെച്ചപ്പോൾ നൊമ്പരം മാറി ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടേയും നിമിഷങ്ങളായി സ്കൂൾ പരിസരത്ത്.

       കൗൺസിലർ കെ.ടി. വിനോദ്, സബീഷ് കുന്നങ്ങോത്ത്, ബിജു കളത്തിൽ, വഹാബ്, അനിത വിജയൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവൻ, പ്രിയ, അജ്മൽ മാടായി എന്നിവർ പങ്കെടുത്ത സ്വീകരണച്ചടങ്ങ് ഏറെ ശ്രദ്ധേയമായി.

NDR News
02 Jun 2023 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents