headerlogo
education

നൊച്ചാട് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വാളൂർ ജി.യു.പി. സ്കൂളിൽ

ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 നൊച്ചാട് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വാളൂർ ജി.യു.പി. സ്കൂളിൽ
avatar image

NDR News

01 Jun 2023 05:39 PM

വാളൂർ: നൊച്ചാട് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വാളൂർ ജി.യു.പി. സ്കൂളിൽ എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ് എം.എൽ.എ. നിർവഹിച്ചു. 

        ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷിജി കൊട്ടാറക്കൽ, പി.ടി.എ. പ്രസിഡൻ്റ് ടി.കെ. സുനിൽകുമാർ, ബി.ആർ.സി. ട്രെയിനർ ഷാജിമ കെ., വാർഡ് വികസന സമിതി കൺവീനർ കെ.കെ. നിധിഷ്, അബ്ദുൾ ശങ്കർ, പി.എം. ബീരാൻ കോയ, റഷിദ് ചെക്യലത്ത്, ടി.പി. നാസർ, കെ. സജീവൻ എം.കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. 

       ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷിനി ടി.വി. സ്വാഗതവും പ്രധാന അധ്യാപകൻ ബാബുരാജ് നന്ദിയും പറഞ്ഞു.

NDR News
01 Jun 2023 05:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents