പ്ലസ് ടു ഫലം: മേലടി സബ്ജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ
93 ശതമാനം വിജയം; 39 ഫുൾ എ പ്ലസ്
പയ്യോളി: ഈ വർഷത്തെ പ്ലസ്ടു ഫലം പുറത്ത് വന്നപ്പോൾ വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മേലടി സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിങ്ങപുരം സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ. 93 ശതമാനം വിജയവുമായാണ് സി.കെ.ജി. തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. 39 വിദ്യാർത്ഥികൾ മുഴവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
കൊയിലാണ്ടി, പയ്യോളി മേഖലകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയതും സി.കെ.ജി. സ്കൂളിലാണ്. കോമേഴ്സ് ബാച്ച് തുടർച്ചയായ എട്ടാം വർഷവും നൂറ് ശതമാനം വിജയം നേടിയത് ഇരട്ടിമധുരമായി.
1200 ൽ 1194 മാർക്ക് നേടി ബയോളജി സയൻസ് വിദ്യാർത്ഥി അഭയ് കൃഷ്ണ സ്കൂളിന് അഭിമാനമായി മാറി. കലാ-കായിക രംഗത്തും നേരത്തേ മികച്ച വിജയം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.