headerlogo
education

കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്കുള്ള അനുമോദനവും

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു

 കരിയർ ഗൈഡൻസ് ക്ലാസും എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്കുള്ള അനുമോദനവും
avatar image

NDR News

26 May 2023 11:23 AM

നടുവണ്ണൂർ: നടുവണ്ണൂർ ബ്രെയിൻപ്ലസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. ഉന്നത വിജയികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

       ഗ്രാമ പഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട്, ടി. റീനാകുമാരി, ടി.പി. കുഞ്ഞിക്കണ്ണൻ, എം.കെ. പീതാംബരൻ, എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി. രാജീവൻ ക്ളാസെടുത്തു. 

       ജി.എസ്.എസ്.എസ് നടുവണ്ണൂർ, വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികൾക്കും മൊമന്റോ വിതരണം ചെയ്തു. എസ്.ആർ. സുരേഷ് സ്വാഗതവും ഇ. വിനോദ് നന്ദിയും പറഞ്ഞു.

NDR News
26 May 2023 11:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents