ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
പ്രിൻസിപ്പാൾ പി. ശ്യാമള ചടങ്ങ് ഉദ്ഘാടനം ചെയ്തു
പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.എസ്.എൽ.സി. വിജയികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പി. ശ്യാമള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർ.എസ്. രജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ കരിയർ ഗൈഡ് ജി.എസ്. അംബരീഷ് ക്ലാസ് നയിച്ചു.
എസ്.എസ്.എൽ.സിക്ക് ശേഷമുള്ള വിവിധ കോഴ്സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെപ്പറ്റിയും ബോധവത്കരണം നടത്തി. പ്ലസ് വൺ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്നതിനെ കുറിച്ച് വിശദീകരണം നൽകി. ചടങ്ങിൽ സി.വി അനിൽകുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു.