എൻ.സി.സി. ദശ ദിന ക്യാമ്പ്; കാഡറ്റുകളെ ഫ്ലാഗ് ഓഫ് ചെയ്ത് മേജർ സേതുമാധവൻ
കൂടത്തായി ഹയർ സെക്കൻ്ററി സ്കൂളിലാണ് ദശദിന ക്യാമ്പ്
നടുവണ്ണൂർ: കൂടത്തായി ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ദശദിന എൻ.സി.സി. ക്യാമ്പിൽ പങ്കെടുക്കുന്ന വാകയാട് ഹൈസ്കൂൾ 30 ബറ്റാലിയൻ കാഡറ്റുകളെ മേജർ സേതുമാധവൻ ഫ്ലാഗ് ഓഫ് ചെയ്തു യാത്രയാക്കി. മാനേജർ ഒ.എം. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
സീനിയർ അധ്യാപിക കെ.സി. പ്രസി, രക്ഷിതാവ് ഡോ. സന്തോഷ് കുമാർ, എൻ.സി.സി. ഓഫീസർ വി.കെ. സരിത എന്നിവർ സംസാരിച്ചു. രക്ഷിതാവും അധ്യാപകനുമായ ഡോ.സുമിത്, സജ്ന, അനുഷ ജി, കെ. ശശികുമാർ, രക്ഷിതാക്കൾ ഉൾപ്പെടെ കാഡറ്റുകളെ യാത്രയാക്കുവാൻ സ്കൂളിലെത്തിയിരുന്നു.