സമസ്ത പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു: 98.59 ശതമാനം വിജയം
പരീക്ഷ എഴുതിയ 2,64,470 പേരിൽ 2,60,741 പേർ വിജയിച്ചു
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 98.59 ശതമാനമാണ് വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി പരീക്ഷ എഴുതിയ 2,64,470 പേരിൽ 2,60,741 പേർ വിജയിച്ചു. 3448 പേർ ടോപ് പ്ലസും 40,152 പേർ ഡിസ്റ്റിങ്‌ഷനും 87,447 പേർ ഫസ്റ്റ് ക്ലാസും 44, 272 പേർ സെക്കന്റ് ക്ലാസും 85,422 പേർ തേർഡ് ക്ലാസും നേടി.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ അഞ്ച്, ഏഴ് ക്ലാസുകളിൽ പരീക്ഷയ്‌ക്കിരുത്തി വിജയം നേടിയത് മലപ്പുറം കടകശ്ശേരി ഐഡിയൽ ഇസ്ലാമിക് മദ്രസയാണ്. പത്താം ക്ലാസിൽ താനൂർ ഹസ്രത്ത് നഗർ ഹസ്രത്ത് മെമ്മോറിയൽ സെക്കൻഡറി മദ്രസയും പ്ലസ്ടുവിന് വി കെ പടി ദാറുൽ ഇസ്ലാം അറബിക് മദ്രസയുമാണ് മുന്നിൽ.
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ ഇതര സംസ്ഥാനം കർണാടക(10,988)വും വിദേശരാജ്യം യുഎഇ(1134) യുമാണ്. ഫലം www.samastha.info, http://result. samastha.info/ ലഭ്യമാവും. www.online, samastha.info സൈറ്റിൽ സേ പരീക്ഷക്കും പുനർ മൂല്യ നിർണയത്തിനും എട്ടുമുതൽ 18വരെ അപേക്ഷിക്കാം. വാർത്താസമ്മേളനത്തിൽ ബോർഡ് ചെയർമാൻ എം ടി അബ്ദുല്ല മുസ്ല്യാർ, കെ മോയിൻകുട്ടി എന്നിവർ സംസാരിച്ചു.