മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും മാതൃകയായി ജി.എം.എൽ.പി. സ്കൂൾ ഇഫ്താർ വിരുന്ന്
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ഇഫ്താർ വിരുന്ന് ഏറെ ശ്രദ്ധേയമായി. രക്ഷിതാക്കൾ, കുട്ടികൾ, നാട്ടുകാർ തുടങ്ങി നൂറുകണക്കിനാളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. മതസൗഹാർദ്ദത്തിന്റെയും മാനവികത യുടെയും വലിയ സന്ദേശമായി ഇഫ്താർ സംഗമം.
വാർഡ് മെമ്പർ സജ്ന അക്സർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി. അബൂബക്കർ ഇഫ്താർ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ, പി.ടി.എ. പ്രസിഡൻ്റ് ഷഹർ ബാനു, എം.പി.ടി.എ. പ്രസിഡൻ്റ് അനിഷ, സനിൽ കെ.എസ്., മജീദ് തിയ്യങ്കണ്ടി, ഷൈജ മുരളി, സിദ്ദീഖ് കെ.കെ. എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ യു.എം. രമേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു. ശില്പ എ., ശരണ്യ ബി.എസ്., അൻസില എൻ., അനഘ ടി.പി., റഷിന കെ., അസ്മ യു.കെ., ഹഫ്സത്ത് എം.കെ., നിഖില വിനോദ് എന്നിവർ നേതൃത്വം നൽകി.