കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ്., എം.എഡ്. പരീക്ഷകൾ മാറ്റി
27,28 തീയതികളിൽ ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല ഈ മാസം 27 മുതൽ നടത്താനിരുന്ന ബി.എഡ്., എം.എഡ്. പരീക്ഷകൾ മാറ്റി. ഫെബ്രുവരി 27ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്., മൂന്നാം സെമസ്റ്റർ എം.എഡ്., 28ന് ആരംഭിക്കാനിരക്കുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. റെഗുലർ, സപ്ലിമെൻ്ററി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ നിശ്ചയിച്ചിരുന്ന ദിവസങ്ങളിൽ യു.ജി.സി. നെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. നെറ്റ് പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾ കനത്ത ആശങ്കയിലായിരുന്നു. ഇതോടെയാണ് പരീക്ഷകൾ മാറ്റി വെച്ചത്.