വാകയാട് സ്കൂളിൽ പെൺകുട്ടികൾക്കായി റേഞ്ചർ യൂണിറ്റിന് തുടക്കം
അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ. യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
നടുവണ്ണൂർ: ഹയർ സെക്കൻ്ററി വിഭാഗം പെൺകുട്ടികൾക്കായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പുതുതായി ആരംഭിച്ച റേഞ്ചർ യൂണിറ്റിന് വാകയാട് സ്കൂളിൽ തുടക്കമായി. ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ നവനിർമ്മാൺ ക്യാമ്പ് ജേതാക്കളായ വാകയാട് സ്കൗട്ട് ഗൈഡുകൾക്കുള്ള ഉപഹാരവും എം.എൽ.എ. തദവസരത്തിൽ സമ്മാനിച്ചു.
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ്, വാർഡ് മെമ്പർ ബിന്ദു ഹരിദാസ്, സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ, സ്കൂൾ പ്രസിഡൻ്റ് സി.കെ. അശോകൻ, ബി. ബിന്ദു, പി. ഷാജിദ്, സ്കൂൾ ചെയർ പേഴ്സൺ ഗൗരി നന്ദ, സ്കൗട്ട് മാസ്റ്റർ എം. സതീഷ് കുമാർ, റേഞ്ചർ ലീഡർ പ്രവിഷ ടി.കെ., കമ്പനി ലീഡർ ദേവനന്ദ ആർ. എന്നിവർ സംസാരിച്ചു.
യോഗത്തിൽ പി.ടി.എ. പ്രസിഡൻ്റ് സി.കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. പി. ആബിദ സ്വാഗതവും ബിയേഷ് തിരുവോട് നന്ദിയും പറഞ്ഞു.