headerlogo
education

'സമ്മോഹൻ' കലാവിരുന്നിലേക്ക് പന്തലായനി ബി ആർ സി യുടെ കുരുന്നുകളും

16 ഭിന്നശേഷി കൂട്ടികൾക്കാണ് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെൻററിൽ 25,26 തിയ്യതികളിൽ നടക്കുന്ന പരിപാടിയിൽ അവസരം ലഭിച്ചത്.

 'സമ്മോഹൻ' കലാവിരുന്നിലേക്ക്  പന്തലായനി ബി ആർ സി യുടെ കുരുന്നുകളും
avatar image

NDR News

24 Feb 2023 12:36 PM

കൊയിലാണ്ടി: തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിൽ നടക്കുന്ന 
'സമ്മോഹൻ ' നാഷണൽ ആർട്ട് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കോഴിക്കോട് ജില്ലയിൽ നിന്ന് അവസരം ലഭിച്ചത് പന്തലായനി ബി ആർ സി യുടെ കുട്ടികൾക്ക്. പന്തലായനി ബിആർസിയുടെ പരിധിയിലുള്ള വിവിധ പൊതു വിദ്യാലയങ്ങളിൽ  പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന 16 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 

തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെൻററിൽ ഫെബ്രുവരി 25,26 തിയ്യതികളിൽ നടക്കുന്ന നാഷണൽ ആർട്ട് ഫെസ്റ്റിവലിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തോളം  കലാകാരന്മാരാണ് എത്തുന്നത്. ഇതിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും അവസരം ലഭിച്ചത് പന്തലായനി ബി ആർ സിയ്ക്ക് മാത്രമാണ്.

      ഈ കലാപ്രകടനത്തിന് മുന്നോടിയായി സമ്മോഹനിൽ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരം ഇന്ന് അഞ്ചുമണിക്ക് പൂക്കാട് കലാലയം സർഗവനിയിൽ പ്രേക്ഷകർക്കായി കാഴ്ചവയ്ക്കുന്നു.

NDR News
24 Feb 2023 12:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents