headerlogo
education

പന്തലായനി ഗവ. എച്ച് എസ് എസിൽ മൾട്ടി ജിം ഉദ്ഘാടനവും ജൈവവൈവിധ്യ ക്ലബ്ബ് മുൻസിപ്പൽ തല ഉദ്ഘാടനവും

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു.

 പന്തലായനി ഗവ. എച്ച് എസ് എസിൽ മൾട്ടി ജിം ഉദ്ഘാടനവും ജൈവവൈവിധ്യ ക്ലബ്ബ് മുൻസിപ്പൽ തല ഉദ്ഘാടനവും
avatar image

NDR News

13 Feb 2023 02:29 PM

കൊയിലാണ്ടി: നഗരസഭാ ഫണ്ട് ഉപയോഗിച്ച് പന്തലായനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച മൾട്ടി ജിം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. ജൈവവൈവിധ്യ ക്ലബ്ബ് മുൻസിപ്പൽ തല ഉദ്ഘാടനം   കൊയിലാണ്ടി നഗരസഭ
ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. 


      നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ. കെ സത്യൻ (നഗരസഭ വൈസ് ചെയർമാൻ) അധ്യക്ഷത വഹിച്ചു.  വിവിധ ഇനങ്ങളിൽ സംസ്ഥാനതല വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. 


         പ്രജിഷ (വാർഡ് മെമ്പർ) , സുരേഷ് ബാബു എ കെ (പി ടിഎ പ്രസിഡന്റ്),  രഘുനാഥ് (എസ് എസ് ജി ചെയർമാൻ ), ജെസ്സി (എം പി ടി എ പ്രസിഡന്റ്), എം കെ ഗീത (ഹെഡ് മിസ്ട്രസ്), ലിഗേഷ് (സ്റ്റാഫ് സെക്രട്ടറി ഹൈസ്കൂൾ), ശ്രീജിത്ത് കെ കെ (സ്റ്റാഫ് സെക്രട്ടറി ഹയർ സെക്കൻഡറി) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  എ പി പ്രബീത് (പ്രിൻസിപ്പാൽ) നന്ദി അർപ്പിച്ചു

NDR News
13 Feb 2023 02:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents