headerlogo
education

കീഴൽ ദേവി വിലാസം യുപി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു

സംസ്ഥാന തല ഇംഗ്ലീഷ് റിസോഴ്സ് പേഴ്സൺ വടയക്കണ്ടി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു

 കീഴൽ ദേവി വിലാസം യുപി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു
avatar image

NDR News

26 Jan 2023 04:10 PM

കീഴൂർ: ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യക്തിയെ അന്താരാഷ്ട്ര പൗരന്മാരാക്കി മാറ്റുമെന്ന് സംസ്ഥാന തല ഇംഗ്ലീഷ് റിസോഴ്സ് പേഴ്സൺ വടയക്കണ്ടി നാരായണൻ പറഞ്ഞു. കീഴൽ ദേവി വിലാസം യുപി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ് മിസ്ട്രസ്സ് കെ.പി. ശ്രീലത അധ്യക്ഷത വഹിച്ചു. 

        പി.ടി.എ. പ്രസിഡൻ്റ് എം. രാജേഷ്, റീഷ്മ പി. പുത്തൂർ, കെ.കെ. അബ്ദുൽ മജീദ്, ആർ. ആരാധ്യ, പി. സുജേന്ദ്ര ഘോഷ് എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് ക്ലബ് ഭാരവാഹികളായ വൈഗ സ്വാഗതവും, ആർ. ഇന്ദുലേഖ നന്ദിയും രേഖപ്പെടുത്തി. ഒരു ദിവസം നീണ്ട ഫെസ്റ്റ് കുക്കറി ഷോ, കടങ്കഥകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി.

NDR News
26 Jan 2023 04:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents