മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂകേഷനിൽ എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം നിർവഹിച്ചു

മേപ്പയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂകേഷനിൽ പുതുതായി ആരംഭിച്ച എൻ.എസ്.എസ്. യൂണിറ്റിൻ്റെ ഉദ്ഘാടനവും 2021-22 അക്കാദമിക വർഷത്തെ മാഗസിൻ പ്രകാശനവും നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ലഹരിക്ക് അടിമപ്പെട്ടു പോകുന്ന യുവ തലമുറയെ നേർവഴിയിയിലെത്തിക്കേണ്ട ചുമതല എൻ.എസ്.എസ്സിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോ-ഓഡിനേറ്ററും രാജ്യത്തെ മികച്ച എൻ.എസ്.എസ്. കോ-ഓഡിനേറ്റർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാര ജേതാവുമായ ഡോ. സോണി ടി.എൽ. മുഖ്യപ്രഭാഷണം നടത്തി. 2021-22 അക്കാദമിക വർഷത്തെ മാഗസിൻ പ്രകാശനം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഗിരീഷ് നിർവഹിച്ചു. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുള്ള ചടങ്ങിൽ അധ്യക്ഷനായി.
സലഫിയ അസോസിയേഷൻ സെക്രട്ടറി ഗുലാം മുഹമ്മദ് കെ.പി., സലഫിയ അസോസിയേഷൻ എ.ഒ. അഡ്വ. പി. കുഞ്ഞിമൊയ്തീൻ, എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമൃത വി.എം., സ്റ്റാഫ് സെക്രട്ടറി ശ്രീജ എസ്., കോളേജ് യൂണിയൻ ചെയർമാൻ അനന്തു സി. നായർ, സിനി അബ്ദുള്ള എന്നിവർ സംസാരിച്ചു. സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂകേഷൻ പ്രിൻസിപ്പാൾ ഡോ. ഇ. ദിനേശൻ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സഫാദ് എ.കെ. നന്ദിയും പറഞ്ഞു. തുടർന്ന് എൻ.എസ്.എസ്. വളണ്ടിയർമാർക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.