headerlogo
education

'പാദ മുദ്രകൾ' പ്രാദേശിക ചരിത്ര രചന ബിആർസി തല ദ്വിദിന ക്യാമ്പിന് കൊയിലാണ്ടിയിൽ തുടക്കമായി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

 'പാദ മുദ്രകൾ' പ്രാദേശിക ചരിത്ര രചന ബിആർസി തല ദ്വിദിന ക്യാമ്പിന് കൊയിലാണ്ടിയിൽ തുടക്കമായി
avatar image

NDR News

04 Jan 2023 08:06 PM

കൊയിലാണ്ടി : കുട്ടികളിൽ ചരിത്രാന്വേഷണ ത്വര വളർത്തുന്നതിനും പ്രാദേശിക ചരിത്ര രചനകൾ നടത്തുന്നതിനുമായി പന്തലായി ബിആർസി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന് 'പാദ മുദ്രകൾ ' ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുടക്കമായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു, ബിപി സി ഇൻ ചാർജ് മുഹമ്മദ് അഷറഫ് എം കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനർ ഉണ്ണികൃഷ്ണൻ സ്വാഗതവും സജിനി.സി നന്ദിയും അറിയിച്ചു. 

    പന്തലായിനി ബി ആർ സി യുടെ കീഴിലുള്ള 10 ഹൈസ്കൂളുകളിൽ നിന്നായി 30 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. അധ്യാപകർക്ക് നൽകിയ പരിശീലനത്തിനുശേഷം ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രാദേശിക ചരിത്രരചന മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്നു വിദ്യാർത്ഥികളെയാണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. കുട്ടികളുടെ രചനകളുടെ അവതരണം , പഠനയാത്ര, പ്രാദേശിക ചരിത്ര രചന എന്നിവയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ. പുതിയ തലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രാദേശിക ചരിത്രാവബോധം കുട്ടികളിലൂടെ വീണ്ടെടുക്കുക എന്നത് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നു.

NDR News
04 Jan 2023 08:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents