എൻ.എസ്.എസ് ക്യാമ്പുകൾ പുതു തലമുറക്ക് കരുത്ത് - സച്ചിൻ ദേവ് എം.എൽ.എ
ജി.എച്ച്.എസ്.എസ് നടുവണ്ണൂർ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് അഡ്വ: കെ. എം. സച്ചിൻ ദേവ് എം.എൽ.എ സന്ദർശിച്ചു
നടുവണ്ണൂർ: കരുവണ്ണൂർ ജി.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന ജി.എച്ച്.എസ്.എസ് നടുവണ്ണൂർ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് (വെളിച്ചം' 2022) ബാലുശ്ശേരി എൻ.എസ്.എസ് അഡ്വ: കെ. എം. സച്ചിൻ ദേവ് സന്ദർശിച്ചു. ഓരോ എൻ.എസ്.എസ് ക്യാമ്പും ഭാവിയുടെ വാഗ്ദാനങ്ങളായ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം ഓഫീസർ ബി. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സി. കെ. സോമൻ, പി.ടി.എ. പ്രസിഡൻ്റ് കെ. പി. സത്യൻ, റംല പാവക്കണ്ടി, സുജിഷ്, അനിൽകുമാർ, ജഷിത, ബാബു, അലൻ കൃഷ്ണ (എൻ.എസ്.എസ് ലീഡർ) എന്നിവർ സംസാരിച്ചു.