ജില്ലാ നവനിർമ്മാൺ ക്യാമ്പ് ഡിസംബർ 29ന് ബാലുശ്ശേരിയിൽ
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. അനിത ഉദ്ഘാടനം നിർവഹിക്കും

ബാലുശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് താമരശ്ശേരി ജില്ല നവനിർമ്മാൺ ക്യാമ്പ് ഡിസംബർ 29ന് ബാലുശ്ശേരിയിൽ തുടങ്ങും. ബാലുശ്ശേരി ഗേൾസ്, ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലായാണ് ക്യാമ്പ് നടക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 700ൽപ്പരം ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട്, ഗൈഡുകൾ ക്യാമ്പിൽ പങ്കെടുക്കും.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്കുമാണ് ക്യാമ്പ് ഊന്നൽ നൽകുന്നത്. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. അനിത നിർവഹിക്കും.
സ്വാഗതസംഘ രൂപീകരണ യോഗം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമാ മഠത്തിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ലീഡർ എം. സതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ഹരീഷ് നന്ദനം, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ എം. രാമചന്ദ്രൻ, പ്രിൻസിപ്പാൾ ഇന്ദു ആർ, പി.ടി.എ പ്രസിഡന്റ് ഷൈബു കെ, ഹെഡ്മിസ്ട്രസ് ഗീത, ജില്ലാ കമ്മീഷണർ ജ്യോതിലക്ഷ്മി, ത്രേസ്യമ്മ തോമസ്, വിനോദിനി, ഷംസുദ്ദീൻ, ജാഫർ രാരോത്ത്, മനോജ് കുന്നോത്ത് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മീഷണർ പി. നികേഷ് കുമാർ സ്വാഗതവും റിനേഷ് കുമാർ പി. പി. നന്ദിയും പറഞ്ഞു.