ജി.എച്ച്.എസ്.എസ് ശിവപുരം എൻഎസ്എസ് യൂണിറ്റിൻ്റെ 'വെളിച്ചം 2022' സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടി ഉദ്ഘാടനം നിർവഹിച്ചു
തേനാകുഴി: ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന ശിവപുരം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ 'വെളിച്ചം 2022' എസ്.എം.എം.എ.യു.പി സ്കൂൾ തേനാകുഴിയിൽ തുടക്കമായി. 12 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പ്രിൻസിപ്പാൾ അഷ്റഫ് എ. പതാക ഉയർത്തി. 3 മണിക്ക് ശേഷം ലഹരി വിരുദ്ധ പ്ലക്കാർഡുമായി എൻഎസ്എസ് വളന്റിയേഴ്സ് വിളംബര റാലി നടത്തി.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വിപിൻ എം. കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽരാജ്, വാർഡ് മെമ്പർ നളിനി, സേവ് വോളി ട്രസ്റ്റ് പ്രസിഡന്റ് പ്രേമൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സിൻജിത്ത്, ഹെഡ്മാസ്റ്റർ ഗണേശൻ, ഷാൻ എന്നിവർ ആശംസകൾ നേർന്നു.
ശിവപുരം ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ അഷ്റഫ് എ. സ്വാഗതം പറഞ്ഞ യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുചിത്ര ക്യാമ്പ് വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ നന്ദി അറിയിച്ചു.