നടുവണ്ണൂർ വെർച്ചു പബ്ലിക് സ്കൂളിൽ ലോക അറബിക് ഭാഷാ ദിനം ആചരിച്ചു
സ്കൂൾ മാനേജർ വി. വി. മൊയ്തീൻ കുട്ടി പോസ്റ്റർ പ്രകാശനം ചെയ്തു

നടുവണ്ണൂർ: ലോക അറബിക് ഭാഷാ ദിനം നടുവണ്ണൂർ വെർച്ചു പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ മാനേജർ വി. വി. മൊയ്തീൻ കുട്ടി പോസ്റ്റർ പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ റാഫിയ സുൽത്താന അധ്യക്ഷത വഹിച്ചു.
മോറൽ ഹെഡ് നൗഷാദ് കരുവണ്ണൂർ ആശംസകൾ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വ്യത്യസ്ത മത്സരയിനങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഭാഷാദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിപുലമായ എക്സിബിഷനും സംഘടിപ്പിച്ചു. അറബിക് ഡിപ്പാർട്ട്മെന്റ് ഹെഡ് സമീൽ സ്വലാഹി സ്വാഗതവും സ്കൂൾ ലീഡർ ഹംദാൻ മിന്ന നന്ദിയും പറഞ്ഞു.