headerlogo
education

പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിക്കും.

 പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം  ഉദ്ഘാടനം ഇന്ന്
avatar image

NDR News

20 Dec 2022 06:52 AM

കൊയിലാണ്ടി : പ്രാദേശിക 
കാലാവസ്ഥാ വ്യതിയാനങ്ങളറിയാൻ  പന്തലായനി ഗവ. എച്ച്. എസ് സ്കൂളിൽ ഒരുക്കിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യന്റെ അധ്യക്ഷതയിൽ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിക്കും.

    പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ 240 ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരുങ്ങുന്ന വെതർ സ്റ്റേഷനുകളിൽ ഒന്നാണിത്. ജില്ലയിൽ 18 സർക്കാർ സ്കൂളുകളിലാണ് നിരീക്ഷണ കേന്ദ്രമൊരുങ്ങുന്നത്. ഭൂമിശാസ്ത്രപഠനം കൂടുതൽ രസകരവും എളുപ്പവും ആക്കാനാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സജ്ജമാക്കുന്നത്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വെതർ സ്റ്റേഷൻ ഒരുക്കിയത്. 

    ഡോ. എ കെ അബ്ദുൾ ഹക്കീം (ഡി പി സി, എസ് എസ് കെ കോഴിക്കോട്) പദ്ധതി വിശദീകരണം നടത്തും. നിജില പറവക്കൊടി(ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാന്റിംഗ കമ്മിറ്റി, കൊയിലാണ്ടി നഗരസഭ), സുരേഷ് ബാബു ഏ.കെ. (പി ടി എ പ്രസിഡന്റ്), കെ.കെ യൂസഫ് (ബി പി സി , പന്തലായനി), ഗീത (എച്ച് എം) ജസി (എം പി ടി എ പ്രസിഡൻറ്), അൻസാർ കൊല്ലം (എസ് എസ് ജി കൺവീനർ) , കെ.കെ. ശ്രീജിത്ത് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സന്നിഹിതരാകും. എ.പി. പ്രബിത് (പ്രിൻസിപ്പാൾ) സ്വാഗതവും  ടി.സന്തോഷ് (എച്ച് എസ് എസ് ടി, ജ്യോഗ്രഫി) നന്ദിയും പറയും.

NDR News
20 Dec 2022 06:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents