മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ അറബി ദിനം ആചരിച്ചു
നാവിൽ സ്വാദുണർത്തി ഫുഡ് ഫെസ്റ്റിവലും ആവേശമായി

മേപ്പയൂർ: ഡിസംബർ പതിനെട്ട് ലോക അറബി ഭാഷാദിനത്തിൻ്റെ ഭാഗമായി മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എ.വി.എ.എച്ച് ആർട്സ് ആൻ്റ് സയൻസ് കോളേജ് അറബിക് വിഭാഗം അസി: പ്രൊഫ: റഷീദ് അലി കുറ്റ്യാടി പരിപാടി ഉദ്ഘാടനം ചെയ്തു. സലഫി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ അറബിക് വിഭാഗം അധ്യാപകൻ ഹാരിസ് അധ്യക്ഷനായി.
പൂർണമായും അറബി ഭാഷയിൽ ഒരുക്കിയ അസംബ്ലിയും ശ്രദ്ധേയമായി. ചടങ്ങിൽ അധ്യാപകരായ സുനിത, ശ്രീജ, പ്രിയ, സഫാദ് എ. കെ. എന്നിവർ സംസാരിച്ചു. നാദില സ്വാഗതവും പ്രോഗ്രാം കൺവീനർ നദീം ടി. ടി. കെ. നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികളും മാപ്പിള പാട്ട് മത്സരവും നടന്നു.
പരിപാടിയോടനുബന്ധിച്ച് നടന്ന ഫുഡ് ഫെസ്റ്റ് രുചി വൈവിധ്യങ്ങളുടെ ഒത്തു ചേരലായി. കഞ്ഞിയും പയറും ചമ്മന്തിയും പുഴുക്കും മുതൽ കുഴിമന്തിയും ട്രെൻഡിങ് ചട്ടി ചോറും ഷവർമയും വായിൽ രുചിയുടെ വേലിയേറ്റമായപ്പോൾ കേക്കും പായസവും രസഗുളയും ഒപ്പിലിട്ടതും ആസ്വാദക മനം കവർന്നു. വരും ദിവസങ്ങളിൽ മെഹന്തി മത്സരം, ക്വിസ് മത്സരം തുടങ്ങിയ നടക്കും.