headerlogo
education

എൻ.എം.എം.എസ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു

പ്രധാനാധ്യാപകൻ ടി. മുനാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

 എൻ.എം.എം.എസ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

15 Dec 2022 01:23 PM

നടുവണ്ണൂർ: ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ എൻ.എം.എം.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഏഴു ദിവസം നീണ്ടു നിന്ന നിശാ ക്യാമ്പ് സമാപിച്ചു. മോഡൽ പരീക്ഷകളും ക്ലാസുകളും കേമ്പിൻ്റെ ഭാഗമായി നടത്തി. രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണ് മോഡൽ പരീക്ഷകൾ നടത്തിയത്. ക്യാമ്പിൻ്റെ സമാപനം പ്രധാനാധ്യാപകൻ ടി. മുനാസ് ഉദ്ഘാടനം ചെയ്തു. 

       പി.ടി.എ. പ്രസിഡൻ്റ് കെ. പി. സത്യൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ പി. ബി. അബിത, വി. കെ.നൗഷാദ്, എം. പി. അബ്ദുൽ ജലീൽ, കെ. സി. രാജീവൻ, എം. കെ. രാകേഷ്, ചിത്ര സുനിൽ എന്നിവർ സംസാരിച്ചു.

NDR News
15 Dec 2022 01:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents