നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.എസ്സ്. എസ്സ്, യു.എസ്സ്.എസ്സ് വിജയികളെ അനുമോദിച്ചു
യോഗം അഡ്വ: കെ. എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: പേരാമ്പ്ര സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായ ഗവ. നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു. യോഗം അഡ്വ: കെ. എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 15 എൽ.എസ്സ്.എസ്സ് വിജയികളും, 16 യു എസ്സ്.എസ്സ് വിജയികളുമായി 44 ശതമാനം വിജയമാണ് വിദ്യാലയം കൈവരിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് പ്രിൻസിപ്പാൾ ലൈജു സ്വാഗതം പറഞ്ഞു. അധ്യാപകർക്കുള്ള ഉപഹാരം സുരേഷ് ബാബു എ. കെ, കെ. അജിത്ത് എന്നിവർ ഏറ്റുവാങ്ങി. എച്ച്.എം. മുനാസ് ടി, ഡെപ്യുട്ടി എച്ച്.എം. റീന കുമാരി, പിടിഎ പ്രസിഡൻ്റ് സത്യൻ പി. കെ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി. സി. സുരേന്ദ്രൻ, ബി.പി.സി എം. മധുസൂദനൻ, എസ്. എം.സി ചെയർമാൻ അഷ്റഫ് പുതിയപ്പുറം, കെ. കെ. ഷിബിൻ (കുട്ടിക്കൂട്ടം ), സുജീഷ് കുമാർ, പി. ഷീബ, വാർഡ് മെമ്പർ സജീവൻ മക്കാട്ട് എന്നിവർ സംസാരിച്ചു.