headerlogo
education

പാഠ്യപദ്ധതി പരിഷ്കരണം: തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം

 പാഠ്യപദ്ധതി പരിഷ്കരണം: തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി
avatar image

NDR News

14 Dec 2022 09:08 PM

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി യുടെ പരാമർശം വിഭാഗമായതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. രണ്ടത്താണി നടത്തിയ പരാമർശങ്ങളോട് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നത്. പരിഷ്കരിക്കുന്ന പരിഷ്കരിക്കുന്ന പാഠ്യപദ്ധതിയെക്കുറിച്ച് ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

       ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി ഇന്നലെ നടത്തിയ പ്രസ്താവന വളരെയേറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. കുട്ടികളെ ഒരുമിച്ചിരുത്തി സ്വയം ഭോഗവും സ്വവർഗരതിയും പഠിപ്പിക്കുകയാണെന്നുമായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന. കണ്ണൂരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം.

NDR News
14 Dec 2022 09:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents