വർണ്ണാഭമായ പരിപാടികളോടെ പുസ്തക പ്രകാശനവും ലോകം മണ്ണ് ദിനപ്രതിജ്ഞയും
മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു
ചിങ്ങപുരം: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വൈവിധ്യങ്ങളാർന്ന പരിപാടികളോടെ സി.കെ.ജി.എം.എച്ച്.എസ്. ഭൂമിക പരിസ്ഥിതി ക്ലബ് ലോക മണ്ണ് ദിനം ആചരിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധാപൂർവ്വമായ ഇരിപ്പും, തിങ്ങിനിറഞ്ഞ സദസ്സും, മണ്ണ് സാമ്പിൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പും പരിപാടി ഏറെ ശ്രദ്ധേയമാക്കി.
ചടങ്ങ് മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അച്യുതൻ ആളങ്ങാരി അധ്യക്ഷത വഹിച്ചു. പി. ശ്യാമള, ടി. എം. റെജുല, ഇ. സുരേഷ് ബാബു, ഇബ്രാഹിം തിക്കോടി, സ്മിതാ നന്ദിനി, വി. വി. സുരേഷ്, കെ. കെ. മനോജ് കുമാർ, ഷർലി എന്നിവർ സംസാരിച്ചു. എ. ജി. ബാബു ക്ലാസെടുത്തു. ടി. സതീഷ് ബാബു സ്വാഗതവും, കെ. വി. അൽതാസ് നന്ദിയും പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് മുൻ സോയിൽ കെമിസ്റ്റ് ഇബ്രാഹിം തിക്കോടി രചിച്ച "ഇനി കൃഷി, മണ്ണറിഞ്ഞു മതി "എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ പുസ്തക പ്രകാശനം നടത്തി. തുടർന്ന്, ദിനാചരണ പ്രതിജ്ഞയും നടന്നു. വിദ്യാർത്ഥികൾ ശേഖരിച്ച മണ്ണ് സാമ്പിളുകൾ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറിയിൽ പരിശോധിക്കുകയും പരിശോധനാ ഫലം അവിടെ വെച്ച് തന്നെ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ താൽപര്യവും ശ്രദ്ധയും ദിനാചരണത്തെ കുറിച്ചുള്ള സംവാദങ്ങളും ആകാംക്ഷ ഉണർത്തുന്ന ഒന്നായിരുന്നു.