ലോക കപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചു
ലോക കപ്പിൻ്റെ ചരിത്രവും വാർത്തമാനവും ആസ്പദമാക്കിയായിരുന്നു മത്സരം

പേരാമ്പ്ര: ഇലക്ട്രോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പേരാമ്പ്രയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്കായി ലോക കപ്പ് ഫുട്ബാൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ലോക കപ്പിൻ്റെ ചരിത്രവും വാർത്തമാനവും ആസ്പദമാക്കിയായിരുന്നു മത്സരം നടന്നത്. വാശിയേറിയ മത്സരത്തിൽ ഇ സി സി വിഭാഗത്തിലെ റഷദ ഗഫൂർ ഒന്നാം സ്ഥാനവും ബിജില കെ.പി രണ്ടാം സ്ഥാനവും നേടി.വിജയികൾക്കുള്ള സമ്മാന ദാനം മാനേജർ കെ.കെ മുഹമ്മദ് റാഷിദ് നിർവ്വഹിച്ചു. മത്സരത്തിന് സുധീഷ് കുമാർ കെ.എം, ജിഷാൽ പ്രകാശ്, ശംസിയ എം, ഷാൻ്റി ജേക്കബ്, ദിവ്യ പി, അശ്വനി കെ.കെ, സുമ കെ.കെ, മിനി കെ.സി, ആദർശ് പി.ആർ നേതൃത്വം നൽകി.