headerlogo
education

വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ച് പന്തലായനി ജി എച്ച് എസ് എസ്

'പാസ് വേഡ് 2022- 23 ' നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

 വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ച് പന്തലായനി ജി എച്ച് എസ് എസ്
avatar image

NDR News

04 Dec 2022 10:06 PM

കൊയിലാണ്ടി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് 
'പാസ് വേഡ് 2022- 23 ' സംഘടിപ്പിച്ച് 
പന്തലായനി ജി എച്ച് എസ് എസ് . ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇന്ന് രാവിലെ മുതൽ  വൈകുന്നേരം വരെ സ്കൂളിൽ നടന്ന ക്യാമ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

 

   കുഞ്ഞുമോൾ വി (കരിയർ ഗൈഡ്) സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൽ എ പി പ്രബീത് അധ്യക്ഷത വഹിച്ചു. നസീറ യൂനസ് പദ്ധതി വിശദീകരണം നടത്തി. പിടി എ പ്രസിഡണ്ട് സുരേഷ് ബാബു എ കെ ആശംസകൾ അർപ്പിച്ച പരിപാടിയിൽ
സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് കെ കെ നന്ദി പറഞ്ഞു.

NDR News
04 Dec 2022 10:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents