headerlogo
education

പന്തലായനി ബി ആർ സി ഭിന്നശേഷി ദിനാചരണം 'ശലഭോത്സവ'ത്തിന് വർണ്ണാഭമായ തുടക്കം

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ നിന്നാരംഭിച്ച സൈക്കിൾ റാലിയോടെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായത്

 പന്തലായനി ബി ആർ സി ഭിന്നശേഷി ദിനാചരണം 'ശലഭോത്സവ'ത്തിന് വർണ്ണാഭമായ തുടക്കം
avatar image

NDR News

02 Dec 2022 10:40 PM

കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബിആർസി പന്തലായനിയുടെ ആഭിമുഖ്യത്തിൽ ശലഭോത്സവം 2022 എന്ന പേരിൽ ഭിന്നശേഷി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷം ഡിസംബർ 3 ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നു മുതൽ 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 

        ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.

       ഭിന്നശേഷി ദിനാചരണ സൈക്കിൾ റാലി ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ നിന്നും മണിക്ക് കൊയിലാണ്ടി നഗരസഭാംഗം ലളിത ഫ്ലാഗ് ഓഫ് ചെയ്തു. ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ എസ് പി സി യൂണിറ്റും ജി എം വി എച്ച്എസ്എസ് കൊയിലാണ്ടിയിലെ ജെ ആർ സി യൂണിറ്റുമാണ് സൈക്കിൾ റാലിയിൽ പങ്കെടുത്തത്. കൂടാതെ എസ് പിസി യൂണിറ്റ് അവതരിപ്പിച്ച ചടുല നൃത്ത ചുവടുകളോടെയുള്ള ഫ്ലാഷ് മോബ് ബസ് സ്റ്റാൻഡ് പരിസരത്തെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ ആയിരുന്നു.

     ബസ്റ്റാൻഡ് പരിസരത്ത് വെച്ച് സ്പെഷൽ എഡ്യുക്കേറ്റർ , ബി ആർ സി ട്രെയിനർ അഷറഫ് സ്വാഗതവും, ബി ആർ സി ട്രെയിനർ ഉണ്ണികൃഷ്ണൻ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ബിഗ് ക്യാൻവാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പൊയിൽക്കാവ് യു.പി. സ്കൂളിലെ ചിത്രകലാ അധ്യാപകൻ സൂരജ് ഭിന്നശേഷി ദിന സന്ദേശ ചിത്രരചന നടത്തി. ബിഗ് ക്യാൻവാസിൽ കൂടിച്ചേർന്ന എല്ലാവരുടേയും കൈയൊപ്പ് ചാർത്തി. സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് സിൽജ, ഷൈജ എന്നിവർ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ പ്രധാന അധ്യാപിക നിഷ എംപി, എസ്പിസി യൂണിറ്റ് ചാർജ് റജീന കൂടാതെ മറ്റു അധ്യാപകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

NDR News
02 Dec 2022 10:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents