തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ വിഷരഹിത പച്ചക്കറിക്കായി ഞങ്ങളും പദ്ധതിക്ക് തുടക്കം
പി.ടി.എ വൈസ് പ്രസിഡൻ്റ് വേണു വെണ്ണാടി കൃഷി രീതികളെക്കുറിച്ച് ക്ലാസ് നയിച്ചു
തിക്കോടി: അന്യനാട്ടിൽ നിന്നും വരുന്ന വിഷമയമായ പച്ചക്കറികളിൽ കൂടി ഉണ്ടാകുന്ന രോഗങ്ങളെ മറികടക്കാൻ വിദ്യാർത്ഥികളിലൂടെ ജൈവ പച്ചക്കറിക്ക് മുന്നൊരുക്കം. തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ നടന്ന ജൈവകൃഷി പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് വേണു വെണ്ണാടി കൃഷി രീതികളെക്കുറിച്ച് ക്ലാസ്സെടുത്തു.
പ്രസിഡന്റ് എ. വി. ഷിബു അധ്യക്ഷത വഹിച്ചു. എൻ. രാഗിൽ, സുജിന, അഞ്ജലി, സീനിയർ അധ്യാപകനായ എൻ. സത്യൻ, എസ്.ആർ.ജി. കൺവീനർ എസ്. ടി. ശ്രീജ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ജയറാണി സ്വാഗതവും എൻ. ഗിരിജ നന്ദിയും പ്രകാശിപ്പിച്ചു.