ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നാടോടി സ്ത്രീ ഉദ്ഘാടനം ചെയ്തു
ചോമ്പാല ബിഇഎം യുപി സ്കൂളിലായിരുന്നു പരിപാടി
വടകര:ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ ഉദ്ഘാടകനായി വ്യത്യസ്തയായ വ്യക്തിയെ ക്ഷണിച്ച് ചോമ്പാല ബി ഇ എം യു പി സ്കൂൾ സ്കൂളിൽ നടന്ന പരിപാടികളുടെ സമാപന പരിപാടിയുടെ ഉദ്ഘാടകയായി നാടോടി യുവതിയാണ് എത്തിയത്. വിവിധ വേദികളിലായി നടത്തിയ തെരുവ് നാടകത്തിന്റെ സമാപന സമ്മേളനമാണ് പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്നത്. സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും തെരുവിൽ കഥാ പാത്രങ്ങളായെത്തി.
ചോമ്പാൽ ഹാർബറിൽ മത്സ്യ തൊഴിലാളികൾ വിദ്യാർഥികളെ സ്വീകരിച്ചു. ഗിരീഷ് ബാബു സംവിധാനം നിർവഹിച്ച ‘ചിറകൊടിയുന്ന ബാല്യങ്ങൾ’ എന്ന തെരുവുനാടകമാണ് കുട്ടികൾ അവതരിപ്പിച്ചത്. എഇഒ എം ആർ വിജയൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക രഞ്ജിഷ ഗിൽബർട്ട്, പിടിഎ പ്രസിഡന്റ് ഷെറിൽ പ്രമോദ്, ശശി, ഷംസീർ ചോമ്പാല, ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.

